കെഎ ബീന

മാധ്യമപ്രവർത്തക, എഴുത്തുകാരി. 1991-ൽ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ചേർന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലും, തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലും ന്യൂസ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയിൽ പ്രവർത്തിക്കുന്നു. സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ നടത്തിയ റഷ്യൻപര്യടനത്തെ ആസ്പദമാക്കി 1981-ൽ പ്രസിദ്ധീകരിച്ച 'ബീന കണ്ട റഷ്യ' ആണ് ആദ്യ പുസ്തകം. പ്രധാനപുസ്തകങ്ങൾ: ബഷീർ എന്ന അനുഗ്രഹം, ബ്രഹ്‌മപുത്രയിലെ വീട്, ശീതനിദ്ര.