പൊളിറ്റിക്കൽ കറക്ട്നെസ്സിനെക്കുറിച്ചു വ്യാകുലപ്പെടാതെ മൂർച്ചയേറിയ ആക്ഷേപഹാസ്യത്തിനു നടപ്പുകാലത്തെ വിധേയനാക്കിയ എഴുത്തുകാരനായിരുന്നു വി.കെ.എൻ. സഞ്ജയനും ഇ വി കൃഷ്ണപിള്ളയ്ക്കും ശേഷം മലയാള സാഹിത്യത്തിൽ 'ഇന്റലക്ച്വൽ ഹ്യൂമർ' സന്നിവേശിപ്പിച്ചത് വി.കെ.എൻ ആണല്ലോ? വി.കെ.എൻ കൃതികളിൽ ഊടും പാവും പോലെ അതിനു നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. അതിലൊരു സന്ദർഭമിതാ:
'പിറ്റേന്നു കാലത്ത് ഇരുപത്തൊന്ന് ആചാരവെടി മുഴങ്ങിക്കഴിഞ്ഞപ്പോൾ പൊന്നുതമ്പുരാൻ തീപ്പെട്ടു. നാടു നീങ്ങാനായിരുന്നു യഥാർത്ഥത്തിങ്കൽ ഉദ്ദേശം. പക്ഷേ, തെക്ക് തിരുവിതാംകോടും വടക്ക് മലബാറും താന്താങ്ങളുടെ സംസ്ഥാനങ്ങളിലേക്കു നീങ്ങാൻ തിരുമനസ്സിനു അനുമതി നിഷേധിച്ചപ്പോൾ, അഗ്നിയിൽ പ്രവേശിക്കയല്ലാതെ അവിടുത്തേക്കു മേൽ ഗതിയില്ലെന്നു വന്നു.
അശനിപാതത്തിന്റെ വിശദാംശങ്ങൾ ഒരു തേങ്ങലോടെ ചീതക്കുട്ടി കെട്ടിലമ്മ സർ ചാത്തുവിനു ടേലിഫോൺ ചെയ്തു.
'ഷീ ഫോൺഡ് ഇൻ ദി ഡീറ്റെയിൽസ് ബൈ കേർട്സി ഓഫ് ഗ്രഹാം ബെൽ!
