'ലൈലാക്കുല്‍സു' കോറിയിടുന്ന പേരിന്‍റെ രാഷ്ട്രീയം!..

Book Review

'ലൈലാക്കുല്‍സു' കോറിയിടുന്ന പേരിന്‍റെ രാഷ്ട്രീയം!..


അതിഭാവുകത്വങ്ങളോ കാവ്യാത്മകമായ വർണ്ണനകളുടെ തൊങ്ങലുകളോ തുന്നിപ്പിടിപ്പിക്കലുകളോ ഇല്ലാതെ, തികച്ചും സ്വതസിദ്ധമായ എഴുത്തിന്റെ ഒഴുക്കാണ് 'ലൈലാക്കുൽസു'വിൽ കാണാൻ കഴിഞ്ഞത്.

'അധികാരം നഷ്ടപ്പെട്ട സ്രഷ്ടാവും കഥാപാത്രങ്ങളും' മുതൽ 'Slowly' വരെയുള്ള പത്ത് ചെറുകഥകൾ. പലതും എഴുത്തുകാരന്റെ അനുഭവം പോലെ തന്നെ തോന്നി. നിറഞ്ഞു നിൽക്കുന്നത് സിനിമയാണ്. സിനിമ വിഷയമല്ലാത്ത കഥയിൽ പോലും ഏതെങ്കിലും ഒരു കോണിൽ സിനിമയുടെ പരാമർശം കാണാം. ആദ്യത്തെ കഥ സിനിമയോട് അഭിനിവേശമുള്ള എല്ലാ എഴുത്തുകാരും ഏറിയും കുറഞ്ഞും അനുഭവിച്ചിട്ടുള്ള, അനുഭവിക്കാൻ സാധ്യതയുള്ള നിസ്സഹായതയുടെ ആകെത്തുകയാണ്. കഥാപാത്രങ്ങളിൽ നിന്നും കഥാപരിസരങ്ങളിൽ നിന്നും അന്യമാക്കപ്പെട്ട് പോകുന്ന കഥാകൃത്തിന്റെ മനോവികാരങ്ങൾ ഈ കഥയിൽ വെളിവാക്കപ്പെടുന്നു. ആഴമുള്ള എഴുത്തുകൾ മറ്റുള്ളവരുടെ സൗകര്യത്തിനനുസരിച്ച് വെള്ളം ചേർത്തു ചേർത്ത് എങ്ങനെയാണ് വെറും ഉപരിപ്ലവമായി പോകുന്നതെന്ന് നമുക്കീ കഥയിൽ ഉദാഹരണം സഹിതം കണ്ടെടുക്കാം.

ഒരുകഥയിലെ മറ്റൊരു കഥ, അതിന്റെ അനുബന്ധ കഥ, അതിലൊരു മാറ്റക്കഥ എന്നിങ്ങനെ, കഥയോട് കഥയാണ് ഈ ഒറ്റക്കഥയിൽ.


Related Articles