ഇലങ്കൈ മരങ്ങൾ; വംശീയ വിദ്വേഷത്തിൻ്റെ തീപ്പൊരികൾ സൗഹൃദങ്ങളെ ചിന്നഭിന്നമാക്കുന്നതിൻ്റെ നേർക്കാഴ്ച

Book Review

ഇലങ്കൈ മരങ്ങൾ; വംശീയ വിദ്വേഷത്തിൻ്റെ തീപ്പൊരികൾ സൗഹൃദങ്ങളെ ചിന്നഭിന്നമാക്കുന്നതിൻ്റെ നേർക്കാഴ്ച


സി എസ് മണിലാലിൻ്റെ "ഇലങ്കൈ മരങ്ങൾ " വായനയുടെ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. മഹാഭാരതത്തിൽ വേദവ്യാസൻ ഇടയ്ക്കിടയ്ക്ക് കഥാപാത്രമായി കടന്നുവരും പോലെ നോവലിസ്റ്റ് മണിലാലും ഈ നോവലിൽ കഥാപാത്രമായി കടന്നുവരന്നു. ശ്രീലങ്കയുടെ വേറിട്ട ചരിത്രത്തിൻ്റെ വായനയനുഭവം വായനക്കാരെ ജിജ്ഞാസാഭരിതരാക്കുമെന്നതിൽ സംശയമില്ല.

വംശീയ വിദ്വേഷത്തിൻ്റെ തീപ്പൊരികൾ സൗഹൃദങ്ങളെ ചിന്നഭിന്നമാക്കുന്നതിൻ്റെ നേർക്കാഴ്ചയും അനന്തര സമാഗമങ്ങളും വായനക്കാരെ ഉദ്വേഗഭരിതരാക്കി നിർത്തുവാൻ ഈ നോവലിന് കഴിയുന്നുണ്ട്. തമിഴനും സിംഹളനും തമ്മിലുള്ള വേർതിരിവിന് വഴിതെളിച്ചു പോയ ബ്രിട്ടീഷുകാരോടുള്ള നായകൻ്റെ പ്രതിഷേധം ശ്രദ്ധേയമാണ്.

"മഹാസമുദ്രത്തിലെ കണ്ണുനീർ തുള്ളി"യെന്ന് വിളിപ്പേരുള്ള ഇലങ്കയിലൂടെ പുരന്ദയും കഥാനായകനും സഞ്ചരിക്കുമ്പോൾ അവർക്കൊപ്പം വായനക്കാരും സഞ്ചരിക്കുകയാണ്. ഓർമകളിൽ നിന്ന് ഓർമകളിലേക്കുള്ള സഞ്ചാരത്തിൽ രാജീവ് ഗാന്ധിയും സിരിമാവോയും വേലുപ്പിളൈ പ്രഭാകരനുമെല്ലാം നൊമ്പരമുണർത്തി കടന്നുപോകുന്നു; അതിനേക്കാൾ വേദന തിന്ന ശ്രീലങ്കൻ തമിഴ് വംശജരും.


Related Articles