ശരിക്കും, ഒരു ആധുനിക കമ്മ്യൂണിസ്റ്റ്!

Book Review

ശരിക്കും, ഒരു ആധുനിക കമ്മ്യൂണിസ്റ്റ്!


“Philosophers have only interpreted the world, in various ways;

       the point, however, is to change it.”

       Karl Marx-  Critique of Ludwig Feuerbach

ആരാണ് ഒരു ആധുനിക കമ്മ്യൂണിസ്റ്റ് എന്നത് ഇക്കാലത്തെ പ്രസക്തമായ ഒരു ചോദ്യമാണ്. മുതലാളിത്ത ഫാസിസത്തോട് അക്രമ മാർഗത്തിലൂടെ പൊരുതി ജയിക്കുന്ന തീവ്ര വിപ്ലവ മാർഗ്ഗത്തിന്റേതല്ല ഇന്നത്തെ ലോകം. ജനാധിപത്യത്തെ ലോകമെങ്ങും അംഗീകരിച്ചു കഴിഞ്ഞതാണ്. എന്നാൽ ഫാസിസം പഴയകാലത്തിൽ നിന്ന് വ്യത്യസ്തമായി മത-ജാതി അധിഷ്ഠിതമായ പുതിയ രൂപം കൈവരിച്ചിരിക്കുന്നു. ഇവിടെ ജനാധിപത്യവും മതനിരപേക്ഷവുമായ മൂല്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവുന്ന മുതലാളിത്ത രാഷ്ട്രീയ ചിന്താധാരകളോട് ചില മേഖലകളിൽ പൊരുത്തപ്പെട്ട് നേടുന്ന ഐക്യരൂപം ഫാസിസത്തെ എതിർക്കാൻ വിപ്ലവ പാർട്ടികൾക്ക് സ്വീകരിക്കേണ്ടി വരും. ഈ ഒരു രാഷ്ട്രീയ സാഹചര്യത്തെ അഭിസംബോധന ചെയ്യാൻ മാർഗ്ഗരേഖ തയ്യാറാക്കാനും പ്രാവർത്തികമാക്കാനും കഴിയുന്ന ഒരു കമ്മ്യൂണിസ്റ്റിനെയാണ് ആധുനിക കമ്യൂണിസ്റ്റ്‌ എന്ന് കരുതേണ്ടത്.


Related Articles