ബിനു എം. പള്ളിപ്പാട് സ്മാരക ആറ്റുമാലി കവിതാപുരസ്‌കാരം പി.ജെ. സജിന്

Book Corner

ബിനു എം. പള്ളിപ്പാട് സ്മാരക ആറ്റുമാലി കവിതാപുരസ്‌കാരം പി.ജെ. സജിന്


ന്തരിച്ച കവിയും സംഗീതജ്ഞനുമായ ബിനു എം പള്ളിപ്പാടിന്റെ സ്മരണാർത്ഥം കോറം ഫോർ പോസിറ്റീവ്, പള്ളിപ്പാട് ഏർപ്പെടുത്തിയ ആറ്റുമാലി കവിതാപുരസ്‌കാരം സജിൻ പി.ജെ. രചിച്ച 'മറിയാമ്മേ നിന്റെ കദനം' എന്ന കവിതാസമാഹാരത്തിനു ലഭിച്ചു.

കവിയും കേരളസാഹിത്യ അക്കാദമി അംഗവുമായ എം.ആർ. രേണുകുമാർ ചെയർമാനും എഴുത്തുകാരും അധ്യാപകരുമായ ഡോ. അജു കെ. നാരായണൻ, ഡോ. ലിൻസി കെ. തങ്കപ്പൻ എന്നിവർ അംഗങ്ങളുമായുള്ള പുരസ്‌ക്കാര നിർണയന സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 2025 ഏപ്രിൽ 26-ന് പള്ളിപ്പാട്, മുട്ടം നേതാജി സെന്റർ ഫോർ സോഷ്യോ കൾച്ചറൽ സ്റ്റഡീസിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിൽവെച്ച് പുരസ്‌കാരം നൽകും. പതിനായിരത്തിയൊന്നു രൂപയും മെമെന്റോയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

മറിയാമ്മേ നിന്റെ കദനം
"ജനാധിപത്യസമന്വയത്തിന്റെ ഇരകളായി പുറത്തുതള്ളപ്പെട്ട അപരജീവിതങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന രാഷ്ട്രീയകവിതകളുടെ സമാഹാരം. വേട്ട, പ്രേതഭാഷണം, ആനാൻവെള്ളം, പുള്ളിപ്പാവാട, ചിന്നമ്മ ടാക്കീസ്, കുന്നേപ്പള്ളിയും കുത്തിത്തിരുപ്പുകാരും, അടച്ചുവാറ്റ് തുടങ്ങിയ 30 കവിതകളുടെ സമാഹാരം. ഓരോകവിതയേയും കൃത്യമായി അടയാളപ്പെടുത്തുന്ന ടി.എം. യേശുദാസിന്റെ അവതാരിക.''

സജിന്‍ പിജെ


Related Articles