മലയാള യുവകഥാകൃത്ത് കെ എസ് രതീഷിന് 2026-ലെ കേരള കാളിദാസ കേരളവര്‍മ സാഹിത്യ പുരസ്കാരം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കെ എസ് രതീഷിന്റെ 'മാളം' എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കേരള കാളിദാസന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യ പുരസ്കാര സമര്‍പ്പണം അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തും.
കേരള കാളിദാസ സാംസ്കാരികവേദിയുടെ വാര്‍ഷികവും കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ അനുസ്മരണവും നടത്തുന്ന വേദിയിലായിരിക്കും സാഹിത്യ പുരസ്കാര സമര്‍പ്പണം. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആലപ്പുഴ ഹരിപ്പാട് ലയണ്‍സ് ക്ലബ് ഹാളില്‍ ഫെബ്രുവരി 19-ന് നടക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ രമേശ് ചെന്നിത്തല വാര്‍ഷിക സമ്മേളന ഉദ്ഘാടനവും പുരസ്കാര വിതരണവും നിര്‍വഹിക്കും.
2025 വള്ളത്തോള്‍ വിദ്യാപീഠം പൗര്‍ണമി പുരസ്കാര ജേതാവ് സുരേഷ് മണ്ണാറശാലയ്ക്കും നഗരസഭാ കൗണ്‍ലിസര്‍ ഷിബു പഞ്ചവടിയ്ക്കുമുള്ള അനുമോദനവും വേദിയില്‍ നടക്കും. ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ഡോ. മധു ഇറവങ്കര അനുസ്മരണ പ്രഭാഷണം നടത്തുന്ന യോഗത്തില്‍ സി എന്‍ നമ്പി, ഡോ. ഏവൂര്‍ മോഹന്‍ദാസ്, എസ് നാഗ്ദാസ്, സി വി ഹരീന്ദ്രന്‍ എന്നിവര്‍ സന്നിഹിതരാകും.
