ജീവിതവും നാടകയാത്രകളും, കെ. ജെ. ബേബിയുടെ ആത്മകഥ

Autobiography

ജീവിതവും നാടകയാത്രകളും, കെ. ജെ. ബേബിയുടെ ആത്മകഥ


 

വല്ലപ്പോഴും ഗ്രാമങ്ങളിലെത്താറുള്ള ചെറിയ സർക്കസ്സുകാരെപ്പോലെ, വഴിപാടുകാരേപ്പോലെ നമ്മളും പോകുന്നു. ഗ്രാമങ്ങളിലേക്കു ബസുകൾ കുറവായതുകൊണ്ട് മിക്കവാറും നടക്കേണ്ടിവരും. ആ ഗ്രാമത്തിൽ ചെന്ന് അവിടത്തെ വേണ്ടപ്പെട്ടവരെ കണ്ട് കലപാരിപാടികൾ അവതരിപ്പിക്കാനുള്ള ഇടം കണ്ടെത്തുന്നു. പിന്നെ, വീടുകൾ കയറി, വീട്ടുകാരെ പരിചയപ്പെട്ട്, വയനാട് പാടി അവരെ നമ്മുടെ കലാപരിപാടികൾക്കായി ക്ഷണിക്കുന്നു. അവിടന്ന് കിട്ടാവുന്ന വെളിച്ചങ്ങളുടെ സാധ്യതകളിൽ നമ്മുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു. കലാസ്വാദകർ തരുന്ന സംഭാവനകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. : കെ. ജെ. ബേബി ഇക്കഴിഞ്ഞ സെപ്റ്റംബർ 1 ന് അന്തരിച്ചു. മരണത്തിന് ഏതാനും മാസം മുമ്പ് അദ്ദേഹം എഴുതിപ്പൂർത്തിയാക്കിയ അപ്രകാശിതമായ ആത്മകഥയിൽനിന്ന്.


Related Articles