വി.എം. വിനോദ്ലാൽ

1970-ൽ കോട്ടയം ജില്ലയിലെ അയ്മ‌നത്ത് ജനിച്ചു. അയ്മനം സി.എം. എസ്. സ്കൂൾ, ആനിക്കാട് സെൻ്റ് തോമസ് ഹൈസ്‌കൂൾ, വാഴൂർ എൻ.എസ്.എസ്. കോളേജ്, ആലുവ പ്രതിഭ സ്‌കൂൾ ഓഫ് ആർട്‌സ് എന്നി വിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സീരിയൽ ആർട്ട് ഡയറക്ടർ, സിനിമ തിരക്കഥാരചനാ സഹായി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി പ്രൊഫഷണൽ നാടകസമിതികൾക്ക് പരസ്യകല നിർവഹിച്ചിട്ടുണ്ട്. മാക്ട അംഗമാണ്. നിലവിൽ 'സ്റ്റേജ് ആർട്ട്' എന്ന പേരിൽ ഒരു വെഡ്ഡിങ് ഇവന്റ് സ്ഥാപനം നടത്തുന്നു. ആനുകാലികങ്ങളിൽ കഥകൾ എഴുതുന്നു.