ശ്രീനി ഇളയൂർ

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ഇളയൂരിൽ 1963 സെപ്റ്റംബർ 1-ന് ജനനം. 1985-ൽ സംസ്ഥാന സർക്കാരിനു കീഴിൽ ജലസേചനവകു പ്പിൽ ജോലിയിൽ പ്രവേശിച്ചു. 2019 ഓഗസ്റ്റ് 31-ന് ബത്തേരിയിലെ കാവേരി പ്രോജക്ട് ഡിവിഷനിൽ എക്‌സിക്യൂട്ടീവ് എൻജിനീയറായിരിക്കെ സർവീസിൽനിന്ന് വിരമിച്ചു. ഭാര്യ: ഡോ. ഗീത (ഗൈനക്കോളജിസ്റ്റ്) മകൾ: സാന്ദ്ര. അപ്രതീക്ഷിതം, ബൂമറാംഗ്, പകച്ചുരുൾ, അനുഗാമി. മെമ്മറി ഫയൽസ്, പത്മരാഗമാളിക എന്നിവ കൃതികൾ.