
നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. കഥകള്‍ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മാറാമുദ്ര എന്ന നോവല്‍ 'അഴിയാമുതിരെ' എന്ന പേരിലും പരസ്യശരീരം എന്ന കഥാസമാഹാരം 'വിളംബര ഉടല്‍' എന്ന പേരിലും തമിഴില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കറന്റ് ബുക്സ് സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, ടി.വി. കൊച്ചുബാവ കഥാ?പുരസ്‌കാരം, അയനം സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാരം, ദുബായ് ഗലേറിയ ഗാലന്റ് അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: എന്‍. ജയശ്രീ.