
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുചുകുന്ന് എടമന ഇല്ലത്ത് ജനനം. പിതാവ്: ഉണ്ണികൃഷ്ണൻ നമ്പൂതിരി. മാതാവ്: ലളിതാംബിക അന്തർജനം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. മലയാള മനോരമയുടെ കുട്ടികളുടെ പ്രസിദ്ധീകരണവിഭാഗത്തിൽ സീനിയർ സബ് എഡിറ്റർ. ന്യൂറോ ഏരിയ എന്ന നോവലിന് ഡിസി ബുക്സ് ക്രൈം ഫിക്ഷൻ നോവൽ അവാർഡ് ലഭിച്ചു.