സിദ്ധാർത്ഥ് മാധവ്

1999 നവംബർ 17ന് എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ ജനനം. ആലുവ യൂ.സി. കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 2018-19ൽ യൂ.സി. കോളേജ് മാഗസീൻ എഡിറ്റർ. ട്രൂകോപ്പി തിങ്ക് വെബ്സീനിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളുടെ ചെറുകഥാ സമാഹാരമായ കഥാലയത്തിൽ "ഗൗതമനും യഹോവയും" എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. നിലവിൽ എസ്.എൻ.എം. കോളേജ് മാല്യങ്കരയിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.