ഷെമി

എഴുത്തുകാരി. പ്രഥമ കൃതിയായ നടവഴിയിലെ നേരുകള്‍ നന്തനാര്‍ സാഹിത്യപുരസ്‌കാരം, നൂറനാട് ഹനീഫ് സാഹിത്യപുരസ്‌കാരം, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ മികച്ച നോവലിനുള്ള അവാര്‍ഡ് എന്നിവ നേടി. പ്രവാസി ബുക്ക് ട്രസ്റ്റിന്റെ സര്‍ഗ്ഗസമീക്ഷ അവാര്‍ഡ്, ചിരന്തന സാഹിത്യപുരസ്‌കാരം, ഒരുമ ഏര്‍പ്പെടുത്തിയ വനിതാ രത്‌നം അവാര്‍ഡ്, സി.എച്ച്. മുഹമ്മദ്‌കോയ പ്രവാസി തൂലികാ പുരസ്‌കാരം, റാസല്‍ഖൈമ ചേതനയുടെ വുമണ്‍ ഓഫ് ദി ഇയര്‍ അംഗീകാരവും കേരള പന്തിരുകുലം ആര്‍ട്‌സ് അക്കാദമിയുടെ സംസ്ഥാന നോവല്‍ സാഹിത്യപുരസ്‌കാരവും ലഭിച്ചു. മലപ്പുറത്തിന്റെ മരുമകൾ, കള്ളപ്പാട്ട എന്നിവയാണ് പ്രധാനപുസ്തകങ്ങൾ.