
ജയ്പൂർ സാഹിത്യോത്സവമുൾപ്പെടെ, നാല്പത് നഗരങ്ങളിലായി മുപ്പതിലധികം പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ്, സാഹിത്യമേളകൾ എന്നിവ സംഘടിപ്പിക്കുന്ന ടീംവർക്ക് ആർട്സിന്റെ മാനേജിങ് ഡയറക്ടറും സാഹിത്യസംരംഭകനും. ഡൽഹിയുടെ നഗരപ്രാന്തങ്ങളിൽ ബാലവേലചെയ്യുന്നവർക്കും തെരുവുബാലൻമാർക്കും പിന്തുണ നൽകുന്ന സലാം ബാലക് ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ കലാ-സാംസ്കാരിക സമിതിയുടെ സഹ അദ്ധ്യക്ഷൻ, ഇവന്റ് ആന്റ് എന്റർടൈൻമെന്റ് മാനേജ്മെന്റ് അസോസിയേഷന്റെയും എർത്ത് ഡേ നെറ്റ്‌വർക്കിന്റെ ഔദ്യോഗിക ഗ്ലോബൽ അഡ്വൈസറി സമിതിയുടെയും മുൻ അദ്ധ്യക്ഷൻ. നിലവിൽ കാറ്റലിസ്റ്റ് നൗവിന്റെ സഹ അദ്ധ്യക്ഷൻ. യു.കെയിലെ യോർക്ക് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ഗുഡ്ഗാവിൽ താമസം.