
1981 മെയ് 10-ന് കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയില്‍ ജനിച്ചു. അച്ഛന്‍: പുതിയെടുത്ത് രാജന്‍. അമ്മ: എന്‍.പി. ശ്യാമള. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ബിരുദവും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. മടമ്പം ബി.എഡ്. കോളേജില്‍നിന്നും ഭാഷാധ്യാപനത്തില്‍ പരിശീലനം നേടി. 2014-ലെ കേരളസാഹിത്യ അക്കാദമിയുടെ 'കനകശ്രീ' അവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍ പട്ടാമ്പിയില്‍ സ്ഥിരതാമസം. ആദ്യ കവിതാസമാഹാരം-- ശ്വസിക്കുന്ന ശബ്ദം മാത്രം. ഭര്‍ത്താവ്: പി. രാമന്‍. കുട്ടികള്‍: ഹൃദയ് കൃഷ്ണന്‍, പാര്‍വ്വതി.