
പത്തനംതിട്ട ജില്ലയിലെ കോന്നി മങ്ങാരം കാരുവള്ളിൽ വീട്ടിൽ ജനനം. മാതൃഭൂമി ചെറുകഥാ മൽസരത്തിൽ പുരസ്കാരജേതാവാണ്. തമോവേദം, പ്രാണസഞ്ചാരം, കൽപ്രമാണം, പുത്രസൂക്തം, കാറൽ മാർക്സ്; കൈലാസം വീട്, മറപൊരുൾ, കലിപാകം, പെണ്ണരശ്, ദിവ്യം, കുഞ്ഞാലിത്തിര, നാഗഫണം, റബേക്ക, പടം, ജാലം, പോര്, ഹോംവർക്ക്, സത്യം, അതീതം, പ്രണയപ്പാതി, ചോരച്ചുവപ്പുള്ള സൂര്യകാന്തി, മദം,യമധാരി, ആനപ്പാവ്, പന്തിരണ്ട് (നോവലുകൾ), മരണവാരിധി (നോവലെറ്റുകൾ), ദൈവമരത്തിലെ ഇല, ഗൂഢം,പ്രേതസവാരി (കഥകൾ), ലല്ലുവങ്കിളിന്റെ കുസൃതികൾ (ബാലസാഹിത്യം) മീശ മാഹാത്മ്യം (ആസ്വാദനം-പഠനം) എന്നിവയാണു മറ്റുകൃതികൾ. ‘പ്രാണസഞ്ചാരം’ തോപ്പിൽ രവി പുരസ്കാരവും. ‘ദൈവമരത്തിലെ ഇല’ മനോരാജ് സ്മാരക കഥാപുരസ്കാരവും നേടി. കൽപ്രമാണത്തെക്കുറിച്ചുള്ള പഠനം ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ മലയാള മനോരമ കോട്ടയം യൂണിറ്റിൽ അസിസ്റ്റന്റ് എഡിറ്റർ. ഭാര്യ പി.എസ്. രാജശ്രീ (റിട്ട. അധ്യാപിക). മകൾ: നിള രാജീവ് (അസിസ്റ്റന്റ് പ്രഫസർ)