രാജീവ് ആലുങ്കൽ

കവി, ഗാനരചയിതാവ്. ഇപ്പോൾ കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം. കവിതയ്ക്കുള്ള പി ഭാസ്ക്കരൻ പുരസ്കാരം, ആശാൻ-ഭാരതി ദേശീയ കവിതാ പുരസ്കാരം, ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, മൂന്നു പ്രാവശ്യം ഫ്രിലിം ക്രിട്ടിക്സ് അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വേരുകളുടെവേദാന്തം, നിലവിളിത്തെയ്യം, പല്ലൊട്ടിമിഠായി, കനൽപ്പെണ്ണ് തുടങ്ങിയ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.