
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ കിഴക്കേ ആശാരി പറമ്പ് വീട്ടിൽ ജനനം. അച്ഛൻ: നാരായണൻ. അമ്മ: രാധ. ബി.കോം. ബിരുദധാരി. സാമൂഹികമാധ്യമങ്ങളും വിവിധ സാംസ്കാരിക സംഘടന കളും സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. ദ്രാവിഡ രാജകുമാരി എന്ന ഓഫ് ബീറ്റ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചു. ഭാര്യ: അനില ശിവദാസൻ. മക്കൾ: നിവേദിത, ശബരിനാഥ്, സാത്വിക്. ഇപ്പോൾ എറണാകുളം ജില്ലയിൽ പാലാരിവട്ടത്തു താമസം.