
എറണാകുളത്ത് ജനനം. സെന്റ് ആൽബെർട്സ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും, മോൺട്രിയോൾ കോൺകോർഡിയ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷൻസ് ആർട്സിലും ഷിക്കാഗോ കൊളംബിയ കോളേജിൽ നിന്ന് ചലച്ചിത്രത്തിലും ബിരുദാനന്തരബിരുദങ്ങളും നേടി. അമേരിക്കയിൽ പലയിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. 1992 ൽ NFDC നടത്തിയ ദേശീയ തിരക്കഥാമത്സരത്തിൽ സമ്മാനാർഹമായ "നാട്ടുകാര്യം" എന്ന തിരക്കഥയും "ബോധധാരയിൽ അടൂർ" എന്ന കൃതിയുമാണ് പ്രധാന രചനകൾ. വിവിധ അന്താരാഷ്ട്ര മേളകളിൽ പ്രദര്ശിപ്പിക്കപ്പെട്ട Echoes of Dissent, Influences of the Invisible, എന്നീ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു.