പഴ. അതിയമാൻ

1961-ൽ തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിൽ ജനിച്ചു. എഴുത്തുകാരൻ, ഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. തമിഴിലെ ആധുനിക സാഹിത്യപ്രവണതകളെക്കുറിച്ച് മദ്രാസ് സർവ്വകലാശാലയിൽനിന്ന് പിഎച്ച്.ഡി. നേടി. ആകാശവാണിയിൽ അസി. ഡയറക്ടറായി സർവ്വീസിൽനിന്ന് വിരമിച്ചു. ജോർജ് ജോസഫ്, ഭാരതിയാർ, പെരിയാർ, വരദരാജുലു നായിഡു, വ. വേ. സു. അയ്യർ എന്നീ ദേശീയ നേതാക്കളെക്കുറിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ആർക്കൈവ് രേഖകൾ, ഇംഗ്ലിഷിൽ പ്രസി​ദ്ധീകരിച്ച മലയാളം പുസ്തകങ്ങൾ, ദി ഹിന്ദു, സ്വദേശിമിത്രൻ തുടങ്ങിയവ അടിസ്ഥാന​മാക്കിയും കേരളത്തിൽ പലതവണ യാത്ര ചെയ്തു​മാണ് അദ്ദേഹം ഈ ഗവേഷ​ണഗ്രന്ഥം എഴുതിയത്.