
മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. 1980ൽ ദേശാഭിമാനിയിൽ ചേർന്നു. ചീഫ് ന്യൂസ് എഡിറ്ററായിരിക്കെ 2016-ൽ വിരമിച്ചു. 2006-2008-ൽ വ്യവസായമന്ത്രി എളമരം കരീമിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. 2017-2021 കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സെക്രട്ടറിയും മൂന്നു തവണ കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ "ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആന്റ് ജേണലിസം' സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കേരള പ്രസ് അക്കാദമിയുടെ ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച റിപ്പോർട്ടിങ്ങിന് കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കെ സി മാധവക്കുറുപ്പ് അവാർഡ്, സി എച്ച് ഹരിദാസ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.