പി ജിംഷാർ

എഴുത്തുകാരൻ. മലയാള സർവ്വകലാശാലയുടെ പ്രഥമ സാഹിത്യ​പുരസ്‌​കാരം, എം.ജി. സർവ്വകലാശാലയുടെ അയ്യപ്പപ്പണിക്കർ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾക്കർഹൻ. രചനയും സംവിധാനവും നിർവ്വഹിച്ച എന്നിലേക്ക് എന്ന ഹ്രസ്വചിത്രത്തിന് കേരള സ്ത്രീപഠനകേന്ദ്രം നടത്തിയ പ്രഥമ ഫീമെയിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. പത്ത് വർഷമായി ചലച്ചിത്രരംഗത്ത് ജോലി ചെയ്യുന്നു. പ്രധാനപുസ്തകങ്ങൾ: ഭൂപടത്തിൽ നിന്നും കുഴിച്ചെടുത്ത കുറിപ്പുകൾ, പടച്ചോന്റെ ചിത്രപ്രദർശനം, എഡിറ്റിങ് നടക്കുന്ന ആകാശം.