ഓഷോ

യഥാര്‍ത്ഥ പേര് രജനീഷ് ചന്ദ്രമോഹന്‍ ജെയിന്‍. മധ്യപ്രദേശിലെ കച്ച് വാഡയില്‍ ജനിച്ചു. ആചാര്യ, ഭഗവാന്‍ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടു. അന്ത്യകാലത്ത് ഓഷോ എന്ന പേര് സ്വീകരിച്ചു. പൂനെയില്‍ ആശ്രമം സ്ഥാപിച്ച് ധ്യാനം പ്രചരിപ്പിച്ചു. 1981-ല്‍ യു.എസ്സിലെ ഓറിഗണില്‍ രജനീഷ്പുരം എന്ന ആശ്രമം സ്ഥാപിച്ചു. ഓഷോ ചെയ്ത പ്രഭാഷണങ്ങള്‍ 600-ല്‍പരം വോള്യങ്ങളിലായി മുപ്പതിലധികം ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.