നിത്യചൈതന്യയതി

1924 നവംബർ 2-ന് പത്തനംതിട്ട താലൂക്കിലെ മുറിഞ്ഞകല്ലിൽ ജനിച്ചു. 1952-ൽ നടരാജഗുരുവിന്റെ ശിഷ്യനായി. ഫിലോസഫിയിൽ എം.എ. ബിരുദം നേടിയശേഷം കൊല്ലം ശ്രീനാരായണ കോളജിലും മദ്രാസ് വിവേകാനന്ദ കോളജിലും അദ്ധ്യാപകനായിരുന്നു. 1956 മുതൽ 1959 വരെ ബോംബെ, കാശി, ഹരിദ്വാർ, ഋഷികേശം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളിൽ താമസിച്ച് വേദാന്തം, ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചു. നളിനി എന്ന കാവ്യശില്പം 1977-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 112 മലയാള കൃതികളും 58 ഇംഗ്ലിഷ് കൃതികളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.