എന്‍ എസ് മാധവന്‍

1948-ല്‍ എറണാകുളത്ത് ജനനം. 1975-ല്‍ ഐ.എ.എസ്. ലഭിച്ചു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു. 1970-ല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാതൃഭൂമി നടത്തിയ ചെറുകഥാമത്സരത്തില്‍ 'ശിശു' എന്ന കഥ ഒന്നാം സമ്മാനം നേടി. ഹിഗ്വിറ്റയ്ക്ക് കേരളസാഹിത്യ അക്കാദമി, ഓടക്കുഴല്‍ തുടങ്ങിയ അവാര്‍ഡുകളും മികച്ച ഒറ്റ കഥകള്‍ക്കുള്ള മള്‍ബറി, പത്മരാജന്‍, വി.പി. ശിവകുമാര്‍ സ്മാരക 'കേളി' തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. പുറമേ ദില്ലിയിലെ 'കഥ' പ്രൈസിനായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു.