എന്‍ രാമചന്ദ്രന്‍ ഐപിഎസ്

1983-ല്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ചു. സൂര്യ​നെല്ലി കേസിലെ പ്രധാന പ്രതിയെ അറസ്റ്റുചെയ്തതിന് ഗവര്‍ണ്ണറുടെ പ്രത്യേക പ്രശംസാപത്രവും കേരള സര്‍ക്കാരിന്‍റെ ക്യാഷ് അവാര്‍ഡും കിട്ടി. 2008–ല്‍ ഐ.പി. എസ്. ലഭിച്ചു. 2018–ല്‍ വിജിലന്‍സ് എസ്.പി. ആയിരിക്കെ സര്‍വ്വീസില്‍നിന്ന് വിരമിച്ചു. കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ, മരണം സംഗീതം കുറ്റകൃത്യം എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.