
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശി. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സാഹിത്യപഠനസ്കൂൾ അസിസ്റ്റന്റ് പ്രൊഫ. യു. എ. ഖാദറിനെക്കുറിച്ച് മമൈദിയുടെ മകൻ എന്ന പേരിൽ ഡോക്യുമെന്ററി സിനിമ സംവിധാനം ചെയ്തു. ഒരു ദേശം ഓനെ വരക്കുന്നു, കിനാവരന്പത്തെ ഗാനശാല, യാത്രികന്റെ വൃക്ഷച്ചുവട്, പ്രാവുകളുടെ ഭൂപടം തുടങ്ങി ഒൻപത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കന്യകയുടെ ദുർനടപ്പുകൾ എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള കേരള ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക ജൂറി പരാമർശപുരസ്കാരം ലഭിച്ചിട്ടുണ്ട്.