എം ആര്‍ തമ്പാൻ

എഴുത്തുകാരൻ. ഇരുപത്തിയഞ്ചിലധികം ഗ്രന്ഥ​ങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1970 മുതല്‍ 35 വര്‍ഷം ഡയറക്ടര്‍ പദവി ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ചു. കേരള സംസ്ഥാന സര്‍വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2001–2004 കാലഘട്ടത്തില്‍ ഇൻഫര്‍മേഷൻ ആന്റ് പാര്‍ലമെന്ററികാര്യവകുപ്പുമന്ത്രിയായിരുന്ന എം.എം. ഹസ്സന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരളത്തിലെ മികച്ച പ്രസാധകനുള്ള ദര്‍ശന അവാര്‍ഡ്, സാമൂഹിക-സാംസ്കാരിക–സാഹിത്യമേഖലകളിലെ മികച്ച സംഭാവനയ്ക്കുള്ള ഇളംകുളം കുഞ്ഞൻപിളള അവാർഡ്, സി.വി. കുഞ്ഞുരാമൻ അവാര്‍ഡ്, ലയണ്‍സ് ലിറ്റററി അവാര്‍ഡ്, ശ്രീചട്ടമ്പിസ്വാമിസ്മാരക പുരസ്കാരം, കര്‍മശ്രേഷ്ഠപുരസ്കാരം, ശ്രീനാരായണ സാഹിത്യ അക്കാദമിയുടെ ഗുരുശ്രീ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.