
1980-ൽ ആലപ്പുഴയിൽ ജനനം. അച്ഛൻ: ഡി. മോഹൻദാസ്. അമ്മ: ആർ. രാധാമണി. ആലപ്പുഴ എസ്.ഡി.വി. സെൻട്രൽ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്ന് ബി.എ.എം.എസും എം.ഡിയും പൂർത്തിയാക്കി. ഇപ്പോൾ ഗവൺമെന്റ് ആയുർവേദ കോളേജിൽ അസി. പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. മലയാളത്തിൽ യാത്രാവിവരണ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മുൻനിര ആനുകാലികങ്ങളിലും പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും യാത്രാവിവരണങ്ങളും കോളങ്ങളും എഴുതുന്നു. ഭർത്താവ്: സതീഷ് എസ്. മക്കൾ: നന്ദന, നാരായൺ.