
ന്യൂറോസർജൻ, എഴുത്തുകാരൻ. ആനുകാലികങ്ങളിൽ കഥകളും ആരോഗ്യ-ശാസ്ത്ര ലേഖനങ്ങളും എഴുതാറുണ്ട്. "വീനസ് ഫ്ലൈട്രാപ്പ്' എന്ന കഥാസമാഹാരത്തിന് 2018-ലെ കൊൽക്കത്ത കൈരളീസമാജത്തിന്റെ തുഞ്ചൻ സ്മാരക പുരസ്കാരം ലഭിച്ചു. കൂടാതെ സാംസ്കാരികവകുപ്പിന്റെ തകഴി കഥാപുരസ്കാരം, നന്മ-സി.വി. ശ്രീരാമൻ കഥാപുരസ്കാരം, ടി.എ. റസാഖ് കഥാപുരസ്കാരം, കേളി സാഹിത്യപുരസ്കാരം, സൈക്കിൾ യങ് ലിറ്റററി അവാർഡ്, ഹൈദരാബാദ് ‘അ’യുടെ ഗോൾഡൻ ക്യാറ്റ് ലിറ്റററി അവാർഡ്, കരുണാസായി പ്രാദേശിക പുരസ്കാരം, വെള്ളനാട് നാരായണൻ പുരസ്കാരം, അങ്കണം കഥ പ്രത്യേക പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: വീനസ് ഫ്ലൈട്രാപ്പ്, ഐൻസ്റ്റീന്റെ തലച്ചോർ, ഉടൽവേദം.