
പത്രപ്രവർത്തകൻ, ടെലിഫോൺ ഓപ്പറേറ്റർ, പ്ലാനിങ് കമ്മീഷനിൽ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈയിൽ കോമേഴ്സ് ഗ്രൂപ്പിന്റെ ചീഫ് ഓഫ് പബ്ലിക്കേഷൻ, മക്ഗ്രാഹിൽ വേൾഡ് ന്യൂസിന്റെ ഇന്ത്യൻ ലേഖകൻ, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ സഹപത്രാധിപർ, ട്രയൽ പത്രാധിപർ, മിനറൽസ് ആൻഡ് മെറ്റൽസ് റിവ്യൂ പത്രാധിപർ എന്നീ നിലയ്ക്കെല്ലാം പത്രപ്രവർത്തനം നടത്തി. കഥ, നോവൽ, ലേഖനം എന്നീ വിഭാഗങ്ങളിൽ പതിനാറു കൃതികൾ. ആദ്യ നോവൽ പരിണാമത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: മൂന്നാംകണ്ണ്, പരിണാമം, മറുനോട്ടം, ഓർമ്മ.