
എം കെ മുനീർ കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരനും, സാമൂഹിക പ്രവർത്തകനുമാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള (മെയ് 2011 - മെയ് 2016) യു.ഡി.എഫ് മന്ത്രിസഭയിൽ സാമൂഹ്യക്ഷേമ, പഞ്ചായത്ത് മന്ത്രിയായിരുന്നു അദ്ദേഹം. നിയമസഭയിൽ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. എ.കെ. ആന്റണി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയും ആയിരുന്നു. മുതിർന്ന മുസ്ലീം ലീഗ് രാഷ്ട്രീയക്കാരനും കേരളത്തിലെ മുൻ മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയയുടെ മകനാണ്.