കവിത മനോഹര്‍

എഴുത്തുകാരി. കേരള സർവകലാശാലയുടെ പ്രൊഫ. പികെബി നായർ അവാർഡ്, പ്രൊഫ. എ അയ്യപ്പൻ ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്. ജെൻഡർ, മതം, സ്ത്രീവാദം എന്നീ മേഖലകളിലായി സോഷ്യോളജി ഗവേഷണ പഠനങ്ങൾ വിവിധ അക്കാദമിക പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. കേരളസ്ത്രീയുടെ ആർത്തവ അയിത്തം സംബന്ധിച്ച പ്രബന്ധം ഗുവാഹത്തി സർവകലാശാലയുടെ ഇന്റർ നാഷണൽ സെമിനാറിലെ ബെസ്റ്റ് പേപ്പർ അവാർഡ് നേടി. ആനുകാലികങ്ങളിലും, മാസികകളിലും ഓൺലൈൻ പോർട്ടലുകളിലും സാമൂഹ്യവിഷയങ്ങളിൽ ലേഖനങ്ങളും, കവിതകളും, സിനിമാ വിശകലനങ്ങളും എഴുതാറുണ്ട്. ഇപ്പോൾ ആകാശവാണി യുവവാണിയിൽ പുസ്തക നിരൂപണങ്ങൾ അവതരിപ്പിച്ചുവരുന്നു. ആദ്യ കവിത സമാഹാരം - ഋതുഭേദങ്ങളുടെ ജീവിതം.