കെ. വി. സുമംഗല

തൃശൂർ കുന്നംകുളം സ്വദേശി. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ലിംഗബന്ധങ്ങളുടെ ആഖ്യാനശാസ്ത്രം സി.വി. ശ്രീരാമന്റെ കഥ​കളിൽ (നിരൂപണം), താനടക്കം പത്ത് എഴുത്തുകാരികളുടെ യാത്രാ​നുഭവ​ങ്ങൾ സമാഹരിച്ച് പെൺയാത്ര (സഞ്ചാരസാഹിത്യം), സാറാ ജോസഫ്: ഒരു എഴുത്തുകാരിയുടെ ഉള്ളിൽ (ജീവചരിത്രം), ഭാനുമതി അമ്ഹ (ജീവ​ചരിത്രം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂരിൽ പൂങ്കുന്നത്ത് താമസിക്കുന്നു.