കെ സരസ്വതിയമ്മ

ആദ്യ ചെറുകഥ 1938 മാർച്ചിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽവന്ന ‘സീതാഭവനം'. ആദ്യ​പുസ്തകം ‘പ്രേമഭാജനം' എന്ന നോവൽ 1944 മാർച്ചിൽ പ്രസിദ്ധീ​കരിച്ചു. 1945-ൽ ‘പൊന്നുംകുടം' എന്ന കഥാസമാഹാരവും ‘ദേവദൂതി' എന്ന നാടകവും പ്രസിദ്ധപ്പെടുത്തി. തുടർന്ന് ‘സ്ത്രീജന്മം' (1946), ‘കീഴ്ജീവനക്കാരി' , ‘കലാമന്ദിരം' (1949), ‘വിവാഹസമ്മാനം' (1950), ‘പെൺബുദ്ധി' (1951), ‘കനത്ത മതിൽ' (1953), ‘ചുവന്ന പൂക്കൾ', ‘പ്രേമപരീക്ഷണം' (1955) ‘എല്ലാം തികഞ്ഞ ഭാര്യ', ‘ചോലമരങ്ങൾ', ‘ഇടിവെട്ടുതൈലം', ‘പുരുഷന്മാരില്ലാത്ത ലോകം' (1958) എന്നീ പുസ്ത​കങ്ങളും പ്രസിദ്ധീകരിച്ചു.