
ദില്ലി സർവകലാശാലയുടെ ഹൻസ്രാജ് കോളേജിൽ പ്രൊഫസർ. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് എം. ഫിൽ ബിരുദവും, ജർമ്മനിയിലെ ഗോട്ടിൻജെൻ സർവകലാശാലയിൽ നിന്ന് പിഎച്ച്. ഡി യും നേടി. പാരിസ്ഥിതിക ചരിത്രം, അധിനിവേശകാലത്തെ കേരളത്തിന്റെ സാമ്പത്തിക ചരിത്രം, മുതലാളിത്തവും നഗരവൽകരണവും പ്രധാന ഗവേഷണമേഖലകൾ. മാർക്സിയൻ പരിപ്രേഷ്യത്തിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന നിരവധി അന്തർദേശീയ, ദേശീയ സമ്മേളങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രഭാഷണങ്ങൾ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ഗവേഷണ ജേർണലുകളിലും, പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.