
ആധുനിക ഇന്ത്യയുടെ ശില്പി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. 1889 നവംബർ 14-ന് അലഹബാദിൽ ജനനം. ഇംഗ്ലണ്ടിലെ ഹാരോയിലും കേംബ്രിഡ്ജിലും വിദ്യാഭ്യാസം. 1912-ൽ, ബ്രിട്ടീഷ് കോളനിഭരണത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യസമരത്തിൽ സുപ്രധാന പങ്ക് വഹിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായി പതിനേഴു വർഷക്കാലം പ്രവർത്തിച്ച നെഹ്റു, രാജ്യത്തെ ആധുനികവും മതനിരപേക്ഷവും ജനാധിപത്യപരവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. 1964 മെയ് 27-ന് അന്തരിച്ചു.