ജഗതി ശ്രീകുമാര്‍

മലയാള സിനിമയിലെ പ്രമുഖ അഭിനേതാവായിരുന്നു ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാര്‍. പ്രസിദ്ധ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍ കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1950 ജനുവരി 5-ന്, തിരുവനന്തപുരം ജില്ലയിലെ ജഗതിയില്‍ ജനിച്ചു. ഏകദേശം 1500 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.