ഹരിത സാവിത്രി

എഴുത്തുകാരി. പരിഭാഷക. കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും യൂണിവേഴ്സിറ്റി ഓഫ് ബാഴ്‌​സലോണയില്‍നിന്ന് "സാംസ്‌കാരിക സ്വത്വങ്ങളുടെ നിര്‍മ്മാണവും പ്രതി​നിധാനവും' എന്ന വിഷയത്തിലും ബിരുദാനന്തര ബിരുദങ്ങള്‍. സിന്‍ എന്ന നോവലിനും മുറിവേറ്റവരുടെ പാതകള്‍ എന്ന യാത്രാവിവരണ​ത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കുര്‍ബാന്‍ എന്നൊരു നോവല്‍കൂടി എഴുതിയിട്ടുണ്ട്. ഇസ്താംബൂളിലെ പ്രണയ​പുഷ്പമേ (ഇസ്‌കന്ദര്‍ പാല), വ്രണിതപലായനങ്ങള്‍ (സമര്‍ യസ്‌ബെക്), കുരുവിയുടെ നിലവിളി (അഹമ്മദ് ഉമിത്), ബാഗ്ദാ​ദിലെ അപരിചിത (എലിസബത്ത് ലൗഡന്‍) എന്നിവ പരിഭാഷപ്പെടു​ത്തിയ പുസ്തകങ്ങളാണ്.