ജിലിയൻ ഫ്ലിൻ

1971-ൽ അമേരിക്കയിൽ ജനനം. അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ഗോൺ ഗേൾ ഉൾപ്പെടെ മൂന്ന് ബെസ്റ്റ് സെല്ലർ നോവലുകളുടെ രചയിതാവ്. ആദ്യ നോവലായ ഷാർപ്പ് ഒബ്ജക്റ്റ്സ് രണ്ട് സി ഡബ്ല്യു എ ഡാഗേഴ്‌സ് പുരസ്‌കാരങ്ങൾ നേടുകയും, ഗോൾഡ് ഡാഗർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും ചെയ്തു. ദി ഗ്രോണപ്പ് എന്ന ചെറുകഥ 2015-ൽ മികച്ച ചെറുകഥയ്ക്കുള്ള എഡ്ഗർ അവാർഡ് നേടി.