ജി ആർ ഇന്ദു​ഗോപൻ

എഴുത്തുകാരൻ, മാധ്യമപ്രവർത്തകനായിരുന്നു. കേരളസാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, പദ്മരാജൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾക്കർഹനാണ്. ഒറ്റക്കൈയൻ എന്ന ചലച്ചിത്രം എഴുതി സംവിധാനം ചെയ്തു. ഈ ചിത്രത്തിന് 2007-ലെ രണ്ട് സ്റ്റേറ്റ് അവാർഡ് ലഭിച്ചു. പ്രധാനപുസ്തകങ്ങൾ: തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ, വിലായത്ത് ബുദ്ധ, കൊല്ലപ്പാട്ടി ദയ