എച്ചുമുക്കുട്ടി

എഴുത്തുകാരി. ചില തുറന്നു പറച്ചിലുകളിലൂടെ കേരളത്തിലെ സാഹിത്യ സാംസ്കാരിക പെണ്ണെഴുത്ത് രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട എഴുത്തുകാരിയാണ്. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. മാധ്യമം ദിനപ്പത്രത്തിന്റെ കുടുംബ മാധ്യമം പേജിൽ 'സ്വകാര്യ' മെന്ന കോളം രണ്ടര വർഷക്കാലം എഴുതിയിരുന്നു. പ്രധാനപുസ്തകങ്ങൾ: അമ്മീമക്കഥകൾ, വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ, വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത്