ഡോ. സ്മൃതി എസ് ബാബു

എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ടി.ആർ. സുധീർബാബുവിന്റെയും ലാലയുടെയും മകളായി 1988 ഫെബ്രുവരി 13–ന് ജനനം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളസാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എം.ജി. സർവ്വകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റും നേടി. ഇപ്പോൾ ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലി ചെയ്യുന്നു. പുസ്തകങ്ങൾ: അഭ്രപാളിയിലെ അനുവർത്തനങ്ങൾ, സാഹിത്യത്തിൽ നിന്ന് സിനിമയിലേക്ക്, ഭരതൻസിനിമ: ലൈംഗികതയുടെ പരികല്പനകൾ, ലൈംഗികത: ചരിത്രം സിദ്ധാന്തം വിശകലനം.