
ഫ്രാൻസിൽ ജനനം. വിഖ്യാതനായ പത്രപ്രവർത്തകൻ. 'സിറ്റി ഓഫ് ജോയ്' എന്ന വിശ്രുതഗ്രന്ഥത്തിന്റെ കർത്താവ്. ലാരി കോളിൻസിനൊപ്പം എഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ്, ഈസ് പാരീസ് ബേണിങ്, ഓർ ഐ വിൽ ഡ്രസ് യു ഇൻ മോർണിങ്, ഓ! ജറുസലം, മൗണ്ട്ബാറ്റൻ ആൻഡ് ദി പാർട്ടീഷൻ ഒഫ് ഇന്ത്യ എന്നീ ഗ്രന്ഥങ്ങളും വിശ്വപ്രസിദ്ധങ്ങളാണ്. പുസ്തകങ്ങളുടെ റോയൽറ്റി തുക ബംഗാളിലും ഭോപ്പാലിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയാണ് ലാപിയർ ചെലവഴിക്കുന്നത്. കൂടാതെ ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തുന്നു.