
എഴുത്തുകാരി. തൊണ്ണൂറുകളിൽ കേരളത്തിൽ സജീവമായ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തക, മലയാള സ്ത്രീനാടകവേദിയുടെ ആദ്യകാല സംഘാടക, അഭിനേത്രി, സംവിധായിക, കഥാകൃത്ത്, നോവലിസ്റ്റ്, ഫെമിനിസ്റ്റ്, ഗവേഷക, കോളമിസ്റ്റ്, ആക്ടിവിസ്റ്റ്. സസ്യശാസ്ത്രത്തിൽ ബിരുദവും മലയാളസാഹിത്യത്തിലും വിമൻസ് സ്റ്റഡീസിലും മാസ്‌റ്റേഴ്‌സ് ബിരുദവും "ജെന്ററും തിയേറ്ററും' വിഷയത്തിൽ കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഫൈൻ ആർട്‌സിൽ ഡോക്ടറേറ്റും നേടി. ഇംഗ്ലിഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് കഥകൾ തർജ്ജമ ചെയ്യാറുണ്ട്. പ്രധാനപുസ്തകങ്ങൾ: പിറ, ഭൂമിയുടെ പതാക, പ്രണയകാമസൂത്രം.