ചന്ദ്രമതി

എഴുത്തുകാരി. ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്. തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജിൽ ഇംഗ്ലിഷ് വിഭാഗം പ്രൊഫസറായിരുന്നു. പ്രഗല്ഭയായ കോളേജ് അധ്യാപികയ്ക്കുളള സെയ്ന്റ് ബർക്ക്മാൻസ് അവാർഡും ശിവപ്രസാദ് ഫൗണ്ടേഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. സ്വയം; സ്വന്തം, തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ, വേതാളകഥകൾ (നോവലെറ്റ്), പേരില്ലാ പ്രശ്‌നങ്ങൾ (ലേഖനസമാഹാരം) ഞാൻ ഒരു വീട് (സ്മരണ) ചന്ദ്രമതിയുടെ കഥകള്‍ തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍. ചെറുകഥാ സമാഹാരങ്ങൾക്ക് തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, കേളി അവാർഡ്, കഥാ നാഷണൽ പ്രൈസ്, ഓടക്കുഴൽ പുരസ്‌കാരം, പദ്മരാജൻ പുരസ്‌കാരം, ഒ. വി. വിജയൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്.