
പന്ത്രണ്ടു വർഷം ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. തുടർന്ന് കെ.പി.സി.സിയുടെ പ്രസ് സെക്രട്ടറിയായി. ഒന്നരദശാബ്ദത്തിലധികം ദീപികയിൽ പത്രപ്രവർത്തകനായിരുന്നു. കെ.കെ. ബിർള ഫൗണ്ടേഷന്റെ ദേശീയ ഫെലോഷിപ്പ് ഉൾപ്പെടെ മികച്ച പത്രപ്രവർത്തനത്തിനുള്ള പത്ത് അവാർഡുകൾ നേടി. നാലു ഡോക്യുമെന്ററികൾ ദേശീയ, അന്തർദ്ദേശീയ മേളകളിൽ തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞൂഞ്ഞുകഥകൾ-2, ഇരകളുടെ ലോകം (പഠനം), പാവം ചർച്ചിൽ കോമപോലെ (നർമം), A Gracious Voice life of Oommen Chandy എന്നിവയാണ് മറ്റു കൃതികൾ.