
ഭീം റാവു റാംജി അംബേദ്കർ (1891-1956): 1891-ൽ ബോംബെ പ്രസിഡൻസിയിൽ ഒരു എളിയ 'തൊട്ടുകൂടാത്ത' കുടുംബത്തിൽ ജനിച്ചു. രാജ്യത്തെ ഏറ്റവും പുരോഗമനകാരിയായ ചിന്തകരിൽ ഒരാളായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരേയുള്ള പോരാട്ടത്തിൽ ഇന്ത്യൻ സാമൂഹിക, രാഷ്ട്രീയ ഭൂമികയെ മാറ്റിമറിച്ചു. ഉജ്ജ്വലനായ എഴുത്തുകാരൻ. ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഇന്ത്യയിലെ ആദ്യ നിയമമന്ത്രിയായിരുന്നു. താൻ ജനിച്ചത് ഒരു ഹിന്ദുവായിട്ടാണെങ്കിലും മരിക്കുന്നത് ഹിന്ദുവായിട്ടായിരിക്കില്ലെന്ന് 1935-ൽ പരസ്യമായി പ്രഖ്യാപിച്ചു. 1956-ൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് ലക്ഷക്കണക്കിന് അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ചു.