ആനി എർണോ

1940–ൽ ഫ്രാന്‍സിലെ ലിൽബോണ്‍ നോർമണ്ടിയിൽ ജനിച്ചു. ഇവെത്തോയിലെ ഒരു കാത്തോലിക് സെക്കൻഡറി സ്കൂളിൽ വിദ്യാ​ഭ്യാസം. ശേഷം ബോർഡോയിലെയും റൂവെനിലെയും യൂണിവേഴ്സിറ്റികളിൽനിന്നും മോഡേണ്‍ ലിറ്ററേച്ചറിൽ ബിരുദം. 23 വർഷത്തോളം നാഷണൽ സെന്റർ ഫോർ ഡിസ്റ്റൻസ് എജ്യൂക്കേഷനിൽ അദ്ധ്യാപികയായിരുന്നു. 1974–ൽ ആദ്യത്തെ കൃതിയായ ക്ലീന്‍ഡ് ഔട്ട് പ്രസിദ്ധീകരിച്ചു. ഇരുപത്തിനാലോളം കൃതികളുടെ രചയി​താവ്. നൊബേൽ പുരസ്കാരം ഉൾപ്പെടെ നിരവധി സാഹിത്യ​പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.